മുബൈ: അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്ന നിർണായക വിധിയുമായി മുംബൈ ഹൈക്കോടതി. ബന്ധുക്കളായാൽപ്പോലും ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്‍റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ നൽകിയ ഹർജിയിലാണ് നിർണായക കോടതി വിധി. ജസ്റ്റിസ് രേവതി മോഹിത് ഡേരേ, നീര ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ചാണ് ബുധനാഴ്ച വിധി പ്രഖ്യാപിച്ചത്.
കേസിൽ പറയുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല ഉള്ളത്. അതിനാൽ തന്നെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ ദത്തെടുക്കാനാകില്ലെന്ന് വിധിയിൽ പറുന്നു. പ്രത്യേക സാഹചര്യത്തിലല്ലാതെ വിദേശ പൗരത്വമുള്ള കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ ദമ്പതികൾക്ക് ആക്ട് അനുവാദം നൽകുന്നില്ല.
ദമ്പതികൾക്ക് കുട്ടിയെ ദത്തെടുക്കാൻ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കുട്ടിയെ ദത്തെടുക്കുന്നതിന് യു.എസ് നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾ ദമ്പതികൾ അഭിമുഖീകരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. 2019ൽ യു. എസിൽ ജനിച്ച ബന്ധുവായ കുട്ടിയെ ഹരജിക്കാരായ ദമ്പതികൾ ഇന്ത്യയിലേക്ക് കൊണ്ടു വരികയായിരുന്നു
