കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ
എഫ്സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ എഫ്സിയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11-ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.
ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന പെപ്ര നൽകിയ പന്ത് ബാക്ക് ഹീലിലൂടെ ഗോൾ മുഖത്തേക്ക് മാറ്റി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുംബൈ ഗോളിയുടെ കാലിനിടയിലൂടെ ഡയമന്റ്കോസ് വലയിലാക്കുകയായിരുന്നു. ദ്രിമിത്രിയോസിന്റെ അസിസ്റ്റിൽനിന്നാണ് പെപ്രയുടെ ഗോൾ.
