Headlines

മ‌ഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ,​ പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം നൽകണം,​ വക്കീൽ നോട്ടീസയച്ചു

ചെന്നൈ: ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ പകർപ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് ഗുണ എന്ന ചിത്രത്തിലെ  ‘കൺമണി അൻപോട്’ എന്ന ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്.

ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലേങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

മഞ്ഞുമ്മലിൽ ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിൽ പോകുന്നതും കൂട്ടത്തിലൊരാൾ ഗുണകേവ്സിൽ കുടുങ്ങുന്നതുമാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ പ്രമേയം. യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ ഒരുക്കിയത്. ഗുണയിലെ ‘കൺമണി അൻപോട്” എന്ന ഗാനത്തിന് മഞ്ഞുമ്മൽ ബോയ്‌സിൽ നിർണായക സ്ഥാനമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: