ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകന്‍ ഇളയരാജ

ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകന്‍ ഇളയരാജ. അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് അജിത് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നോട്ടീസ് നല്‍കിയത്. തന്റെ മൂന്ന് പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം.

1996-ല്‍ പുറത്തിറങ്ങിയ ‘നാട്ടുപുര പാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍, 1982-ല്‍ പുറത്തിറങ്ങിയ ‘സകലകലാ വല്ലവ’നിലെ ഇളമൈ ഇതോ ഇതോ, 1986-ലെ ‘വിക്ര’ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ചിരിക്കുന്നത്. താന്‍ ഈണമിട്ട പാട്ടുകളുടെ യഥാര്‍ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.

തന്റെ അനുവാദമില്ലാതെ, പാട്ട് വികലമായി ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണ്. റോയല്‍റ്റി നല്‍കാതെ തന്റെ സൃഷ്ടിയെ വാണിജ്യപരമായി ദുരുപയോഗം ചെയ്തുവെന്നും നോട്ടീസില്‍ പറയുന്നു. ചിത്രത്തില്‍ നിന്ന് പാട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസില്‍, ഉപാധികളില്ലാതെ മാപ്പു പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: