മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എം കെ മുനീറിന് സീറ്റില്ല.
25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകളാണ് പുറത്തുവിട്ടിട്ടുള്ളത്. രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതിലും തീരുമാനമായാല്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു.
സ്ഥാനാര്‍ഥി പട്ടിക: 1. മഞ്ചേശ്വരം- എ കെ എ അഷ്റഫ് 2. കാസര്‍കോട്- കല്ലട്ര മായിന്‍ ഹാജി 3.അഴിക്കോട്- കരിം ചേലേരി 4. കൂത്തുപറമ്പ്- ജയന്തി രാജന്‍ 5. കുറ്റ്യാടി- പാറക്കല്‍ അബ്ദുല്ല 6. പേരാമ്പ്ര- ഫാത്തിമ തഹ്ലിയ 7. തിരുവമ്പാടി- കാസിം കൂടരഞ്ഞി 8. കൊടുവള്ളി- പി കെ ഫിറോസ് 9. കുന്ദമംഗലം- റസാഖ് മാസ്റ്റര്‍ 10. കോഴിക്കോട് സൗത്ത്- ഫൈസല്‍ ബാബു 11. വള്ളിക്കുന്ന്- ടി വി ഇബ്രാഹിം 12. കൊണ്ടോട്ടി- സി പി അഷ്റഫലി 13. പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം 14. മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി 15. തിരൂര്‍- കുറുക്കോളി.16. വേങ്ങര- കെ എം ഷാജി 17. കോട്ടക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍ 18. തിരൂരങ്ങാടി- പി എം എ സമീര്‍ 19. മഞ്ചേരി- സി ടി റഹ്മത്തുല്ല 20. ഏറനാട്- പി കെ ബഷീര്‍ 21. മങ്കട-മഞ്ഞളാംകുഴി അലി 22. കളമശ്ശേരി- വി ഇ അബ്ദുല്‍ ഗഫൂര്‍ 23. താനൂര്‍- പി കെ നവാസ് 24. ഗുരുവായൂര്‍- സി എച്ച് റഷീദ് 25. മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍.

