തിരുവനന്തപുരം:ഫെബ്രുവരി 27 ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും 28 നു രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും ആണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
27 ന് രാവിലെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ആള്‍സെയിൻസ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്ബ, പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വി.ജെറ്റി, സ്പെന്‍സര്‍ ജംഗഷന്‍, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലുംസെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയ ത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണ ങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതും മേല്‍പറഞ്ഞ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറപാലം, വലിയതുറ വഴിയും ഇൻര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍,ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിൻറെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്.മേല്‍ പറഞ്ഞിട്ടുള്ള സ്ഥളങ്ങളില്‍ 27,28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കർശനമായി നിരോധിച്ചു

