മോദി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ആറ് വര്‍ഷത്തിനിടെ കേന്ദ്രം ചെലവിട്ടത് 2,586 കോടിരൂപ; ആര്‍ടിഐ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആറുവര്‍ഷത്തിനിടെ ചെലവഴിച്ചത് 2,586 കോടി രൂപയെന്ന് വിവരാവകാശ (ആര്‍.ടി.ഐ) രേഖകള്‍. 2020 മുതല്‍ 2026 വരെയുള്ള കാലയളവില്‍ അച്ചടി, ടെലിവിഷന്‍, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലൂടെയുള്ള പരസ്യങ്ങള്‍ക്കാണ് ഈ തുക ചെലവഴിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 796 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26)പത്രപരസ്യങ്ങള്‍ക്കായി 338 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചതായും രേഖകളില്‍ പറയുന്നു….

