Headlines

ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം





ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി സംഘടനകൾ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്

സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്കൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.

ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടും. അതേസമയം ബിഎംഎസ് പ്രതിഷേധ
പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: