നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41)യാണ് രണ്ടംഗ സംഘം അക്രമിച്ചത്. പ്രകാശന്റെ തലയ്ക്ക് അടിയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിന്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കോടതി വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പ്രകാശിന് നേരെയുള്ള ആക്രമണത്തിന് കാരണം എന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു. കോടതി ക്യാൻറീൻ സമീപത്ത് എത്തിയ പ്രകാശിനെയും സജീബിനെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്ക് പറ്റിയ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഭിഭാഷകർ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഭിഭാഷകന്റെ തലയ്ക്കടിച്ച സംഭവത്തിൽ രണ്ട് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: