നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ – വാർഷിക പദ്ധതി 2023-24-ൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ പദ്ധതി വിഹിതവും 17 ലക്ഷം രൂപ ജൈവഗ്രാമം ഗുണഭോക്തൃ വിഹിതവും ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവഴിച്ച് മൃഗസംരക്ഷണ – ക്ഷീരവികസന –കാർഷിക മേഖലയുടെ സംയോജിത സാധ്യതകൾ പ്രയോജനപ്പെടുത്തി മൊബൈൽ ചാണക സംസ്കരണ യൂണിറ്റ്, ഫെർട്ടിഗേഷൻ യൂണിറ്റ് എന്നീ 2 നൂതന പദ്ധതികളുടെ ഉദ്ഘാടനം 2024 ജൂൺ 24 തിങ്കളാഴ്ച രാവിലെ 11.30-ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് ബഹു.നെടുമങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി യുടെ അദ്ധ്യക്ഷതയിൽ ബഹു.ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക്പഞ്ചായത്ത് പ്രവർത്തനപരിധിയിലുള്ള 1200-ൽ അധികം വരുന്ന പശുവളർത്തുന്ന കർഷകരിൽ നിന്നും 1 മൊബൈൽ ചാണക സംസ്കരണ യൂണിറ്റ് ഉപയോഗിച്ച് ഉറവിടത്തിൽ തന്നെ സംസ്കരിച്ച് ഗുണഭോക്തൃ സ്ഥാപനമായ നെടുമങ്ങാട് ബ്ലോക്ക്പഞ്ചായത്ത് ജൈവഗ്രാമത്തിൽ എത്തിച്ച് ചാണകത്തിൻ്റെ ഗുണമേൻമ വർദ്ധിപ്പിച്ച് കാർഷിക ആവശ്യത്തിന് വേണ്ടി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന ഈ പദ്ധതിയും ഫെർട്ടിഗേഷൻ വാനും എന്നീ നൂതന പദ്ധതികൾ നെടുമങ്ങാട് ബ്ലോക്ക്പഞ്ചായത്തിന്റെ കാർഷിക മേഖലയിലുള്ള മികച്ച ഇടപെടൽ ആണെന്നും സംസ്ഥാനത്തൊട്ടാകെ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ ഇത്തരം നൂതന പദ്ധതികൾ നടപ്പിലാക്കി കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കർഷകർക്ക് പാലിനോടൊപ്പം ചാണകത്തിൽ നിന്നും അധിക വരുമാനം നേടുന്നതിന് ഈ പദ്ധതി വഴി സഹായകമാകും. സമ്പുഷ്ടീകരിച്ച ചാണകം സമൃദ്ധി എന്ന ബ്രാൻഡിൽ ജൈവഗ്രാമം വഴി കുറഞ്ഞ നിരക്കിൽ വിതരണം നടത്തുന്നു.
ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്.പി സ്വാഗതം ആശംസിച്ചു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എൻ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ.വി.ആർ, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ അനുജ എ ജി, കണ്ണൻ വേങ്കവിള, വി. വിജയൻ നായർ, സുഷ.പി, റ്റി.ഗീത, ബീന അജിത്ത് ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, ബിജു.വിഒ, ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർ – കൃഷിവകുപ്പ് ചാരുമിത്രൻ, ജൈവഗ്രാമം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ഈശ്വരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ കെ.എസ് കൃതജ്ഞത രേഖപ്പെടുത്തി.

