ന്യൂഡല്‍ഹി . ദേശീയതലത്തില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ട്‌സ് കോഴ്‌സുകളിലേക്കുള്ള വിവിധ പൊതുപ്രവേശനപരീക്ഷകളുടെ തിയതികള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പ്രഖ്യാപിച്ചു. മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള നീറ്റ് (യു.ജി), എന്‍ജിനീയറിങ് കോഴ്‌സുകളിലേക്കുള്ള ജെ.ഇ.ഇ, കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള സി.യു.ഇ.ടി, കൂടാതെ യു.ജി.സി നെറ്റ് തുടങ്ങിയ പരീക്ഷകളുടെ തീയതികള്‍ ആണ് പ്രഖ്യാപിച്ചത്.
ജെ.ഇ.ഇ (മെയിന്‍ 1): 2024 ജനുവരി 24നും ഫെബ്രുവരി ഒന്നിനും ഇടയില്‍
ജെ.ഇ.ഇ (മെയിന്‍ 2): 2024 ഏപ്രില്‍ ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍
നീറ്റ്: 2024 മെയ് അഞ്ച്.
സി.യു.ഇ.ടി (യു.ജി): 2024 മെയ് 15 നും മെയ് 31നും ഇടയില്‍.
സി.യു.ഇ.ടി (പി.ജി): 2024 മാര്‍ച്ച് 11നും മാര്‍ച്ച് 28നും ഇടയില്‍.
യു.ജി.സി നെറ്റ് (സെഷന്‍ 1): 2024 ജൂണ്‍ 10നും 21നും ഇടയില്‍
