നീറ്റ് യുജി പേപ്പർ ചോർച്ച കേസ്: 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
നീറ്റ് യുജി (NEET UG) ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പ്രതികൾക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിബിഐ (CBI) യുടെ ഇക്കണോമിക് ഓഫൻസ് വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പേപ്പർ ചോർച്ച കേസുകൾ കേൾക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്നിലാണ് കുറ്റപത്രം പരിഗണനയ്‌ക്ക് വരിക. കുറ്റപത്രം നാളെ കോടതി പരിഗണിച്ചേക്കും. ബി എൻ എസ് (BNS) 2023 ലെ 315(5), 318(4), 61(2), 238,…

