Headlines

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍





ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചു. നിലവിലെ ഒ.എം.ആര്‍ ഷീറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷാ രീതിക്ക് പകരമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നത്..

നീറ്റ് യു.ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു..

ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനും മൂല്യനിര്‍ണയം വേഗത്തിലാക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി..

പുതിയ പരീക്ഷാ ഘടന, മാര്‍ഗരേഖ, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു..

പരീക്ഷാ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ രീതികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു..

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ‘സീറോ-എറര്‍’ പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിനുമായി വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: