Headlines

ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസാണിത്. ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായും ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായും ഭുവനേശ്വർ പോലീസ് കമ്മീഷണർ എസ് ദേവ്ദത്ത് സിംഗ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല.


മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു. നിലവിൽ മൃതദേഹം പോസ്റ്റമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാർഥികള്‍ ആരോപിച്ചു. അതേസമയം ഈ മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്.

വിദ്യാ‍ർത്ഥിനിയുടെ ആത്മഹത്യയിൽ സ്ഥാപനത്തിനെതിരെ പിതാവും രംഗത്ത് വന്നിരുന്നു. പ്രകൃതി പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയനായി എന്നാണ് പിതാവ് സുനിൽ ലാംസൽ ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പിതാവ് പറയുന്നു. ഒഡീഷ സർക്കാരിലും പൊലീസിലും വിശ്വാസം ഉണ്ടെന്നും സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പ്രതികരിച്ചു.

കേസ് അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ, വിദ്യാർത്ഥിനി ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ ഉത്തരവാദിത്തം സർവകലാശാലയ്ക്കാണെന്ന് കണ്ടെത്തി. പ്രതികൾ ഇരയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സർവകലാശാലയുടെ ഇന്റർനാഷണൽ റിലേഷൻസ് ഓഫീസ് തുടർന്നുള്ള നടപടിയിൽ മരിച്ചയാളുടെ തുല്യതയ്ക്കും അന്തസ്സോടെ ജീവിക്കാനുമുള്ള അവകാശം ലംഘിക്കുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. കെഐഐടി ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്കെതിരെ നടത്തിയ ബലപ്രയോഗം ഉൾപ്പെടെയുള്ള മോശം പെരുമാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിച്ച ഒഡീഷ സർക്കാർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: