Headlines

വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി

മൊറോക്കോയിലെ റാബത്തിൽ നടന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി. നൈജീരിയയുടെ 10-ാം കിരീടം നേട്ടമാണിത്. റെക്കോര്‍ഡ് ആണിത്. എതിരില്ലാത്ത രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് 3-2 ന് നൈജീരിയ കിരീടം നേടിയത്.

റാബത്തിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പകരക്കാരി ജെന്നിഫര്‍ എച്ചെഗിനി 88-ാം മിനുട്ടില്‍ നേടിയ ഗോളാണ് വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ആദ്യ 25 മിനുട്ടില്‍ തന്നെ ഗിസ്ലെയ്ന്‍ ചെബ്ബാക്കും സന മസ്സൗഡിയും മൊറോക്കോക്ക് ലീഡ് നൽകി. എന്നാല്‍ രണ്ടാം പകുതിയില്‍ എസ്തര്‍ ഒകൊറോണ്‍വ്‌കോ നൈജീരയക്ക് ജീവൻ വെപ്പിക്കുന്ന തരത്തിൽ ഗോൾ നേടുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: