ഡല്‍ഹി: പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ഡിവിഷനോ ഡിസ്റ്റിങ്ഷനോ നല്‍കില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഒരു വിദ്യാര്‍ഥി അഞ്ചില്‍ കൂടുതല്‍ വിഷയങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ മികച്ച അഞ്ച് വിഷയങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള തീരുമാനം ഉന്നത പഠനത്തിന് പ്രവേശനം നല്‍കുന്ന സ്ഥാപനത്തിനോ തൊഴിലുടമക്കോ എടുക്കാവുന്നതാണെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.
മാര്‍ക്കുകളുടെ ശതമാനം സി.ബി.എസ്.ഇ കണക്കുകൂട്ടുകയോ പ്രഖ്യാപിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതപഠനത്തിനോ തൊഴിലിനോ മാര്‍ക്ക് ശതമാനം ആവശ്യമായി വന്നാല്‍ സ്ഥാപനത്തിനോ തൊഴിലുടമക്കോ ശതമാനം കണക്കുകൂട്ടാവുന്നതാണ്.
