ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പുതിയൊരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രിംകോടതി ജസ്റ്റിസ് ബിവി നാഗരത്‌നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ…

