പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ നൂറനാട് ഹനീഫിൻ്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ പതിനഞ്ചാമത് നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു
25052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസ്സിൽ താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുക 2022, 23, 24, 25 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്നു കോപ്പി 2025 ജൂൺ 10 ന് മുൻപ് എത്തിക്കണം വായനക്കാർക്കും മികച്ച കൃതികൾ പുരസ്കാരത്തിനായി നിർദേശിക്കാം.
