പശ്ചിമേഷ്യയില്‍ സംഘര്‍ഷസാധ്യത തുടരുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് ഇറാന്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ അവസ്ഥ പരിഗണിച്ച്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം NORKA Roots കേരളീയര്‍ക്കായി പ്രത്യേക ഹെല്‍പ്പ്ഡെസ്ക് ആരംഭിച്ചു.
സഹായം ആവശ്യമുള്ള പ്രവാസി കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻററിലൂടെ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:
📞 +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സൗകര്യം)
📞 1800-425-3939 (ഇന്ത്യയില്‍ നിന്ന് ടോള്‍ ഫ്രീ)
ഇന്ത്യന്‍ പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും Ministry of External Affairs നല്കുന്ന നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കേരളീയര്‍ ജാഗ്രത പാലിക്കുകയും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം പിന്തുടരുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


