Headlines

പെൻഷൻ വാങ്ങുന്നവർക്കുള്ള അറിയിപ്പ്; വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി 6 മാസം നീട്ടി

തിരുവനന്തപുരം: കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിയിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയരുതെന്ന് മന്ത്രി വകുപ്പിന് നിർദ്ദേശിച്ചു.


ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, ഒരിക്കൽ പോലും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തിൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മുമ്പ് ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആയിരുന്നു. 62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രം ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ ശേഷിച്ചിട്ടുണ്ട്.

2019 ഡിസംബർ 31 ന് മുമ്പ് പെൻഷൻ ലഭിച്ചവർക്ക് മാത്രമാണ് ഈ ഹാജർ നിർബന്ധമായത്. ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി 2026 മുതൽ 30-നകം വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: