Headlines

ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂർ: ട്രെയിനിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ കണ്ണൂരും പയ്യന്നൂരിനുമിടയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് പെൺകുട്ടിയുടെ പരാതിയിൽ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ പെൺകുട്ടിക്ക് എതിർവശത്തായാണ് ഇയാൾ ഇരുന്നത്. ലൈംഗികാവയവം കാണിച്ചു എന്നാണ് പരാതി.

കാസർഗോഡ് കോളേജിൽ പഠിക്കുന്ന വിദ്യാത്ഥിനി ഷൊർണൂരിൽ നിന്ന് കാസർഗോട്ടെക്ക് യാത്ര ചെയ്യുന്നതിനിടയ്ക്കാണ് ഈ അതിക്രമം നേരിടേണ്ടി വന്നത്.ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികർ ചേർന്ന് പിടികൂടി റെയിൽവേപൊലീസിൽ ഏൽപിച്ചു. കോഴിക്കോടു നിന്നാണ് ജോർജ് ജോസഫ് ട്രെയിനിൽ കയറിയത്. ലൈംഗികാതിക്രമത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത്സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: