കൊച്ചി: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ പാമ്പിനെ കണ്ട് നിയന്ത്രണം തെറ്റി അപകടം. എറണാകുളം കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ ഇരുചക്ര വാഹനത്തിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു.
ശ്രദ്ധിച്ചപ്പോൾ സ്കൂട്ടറിൽ പാമ്പിനെ കണ്ടു. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു. വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻവൈദഗ്ധ്യമുള്ളവരെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻഭാഗത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. തുടർന്ന് മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ പുറത്തെടുത്തത്.
