Headlines

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി; പിടികൂടി RRT സംഘം

       വിതുര: സംസ്ഥാനത്ത് ചൂടുകൂടുന്നതിനിടെ പാമ്പിന്റെ സാന്നിധ്യവും വർധിക്കുകയാണ്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലിയെ കണ്ടെത്തി. താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയിലെ പടിക്കെട്ടിനടിയിലെ സുഷിരത്തിലാണ് അണലിയെ കണ്ടത്. പിന്നാലെ ജീവനക്കാർ പരുത്തി പള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് കണ്ണൂർ പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന വായോധിക മരിച്ചത്. ഏപ്രിൽ 26നാണ് നാരായണിക്ക് വീടിന്റെ പിൻഭാഗത്തെ വിറകുപുരയിൽ നിന്നും കടിയേറ്റത്. ദേഹാസ്വസ്യമുണ്ടായതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ…

Read More

പുലർച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കണ്ടത് കട്ടിലിനടിയില്‍ ഒരു വാല്‍; മൂര്‍ഖന്റെ കടിയേൽക്കാതെ 12 വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ആൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാത്രിയിൽ കട്ടിലിന്റെ അടിയിലാണ് പാമ്പിനെ കണ്ടത്. കോഴിക്കോട് നന്‍മണ്ടയിലാണ് സംഭവം. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന്‍ അല്‍ഷിദ്(12) ആണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മണിയോടെ റെസ്‌ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ ഇന്നലെ കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ…

Read More

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

കൊച്ചി: തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. വീട്ട് മുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. അതേസമയം, പാമ്പ് കടിയേറ്റുള്ള മരണം തടയാൻ റഫറൽ പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. ഐസിയു, വെന്റിലേറ്റർ സൗകര്യമില്ലാത്ത ആശുപത്രികൾ ആൻറിവനം ലഭ്യമായിട്ടുള്ള തൊട്ടടുത്ത സർക്കാർ-സ്വകാര്യ ആശുപത്രികളുടെ ചാർട്ട് തയ്യാറാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള സ്ഥാപന മേധാവികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്….

Read More

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് വനംവകുപ്പ്

തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് വനംവകുപ്പ്. ചൂട് കൂടിയതോടെ പാമ്പുകള്‍ മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് നിര്‍ദ്ദേശിച്ചു വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തക്കാടുകള്‍ എന്നിവ നീക്കം ചെയ്യേണ്ടതുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടാല്‍ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ ഇറങ്ങാതിരിക്കാന്‍ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ചീഫ്…

Read More

കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍

ലഖ്‌നൗ: കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ദീപക്ക്(39) ആണ് പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ജാക്കറ്റിനുള്ളില്‍ വെച്ചുകൊണ്ടാണ് ഇയാള്‍ എമര്‍ജസി വാര്‍ഡിലെത്തിയത്. 5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കഴാഴ്ചയാണ് മഥുര സ്വദേശിയായ ദീപക്കിനെ പാമ്പ് കടിച്ചത്. കുത്തിവെപ്പിനായി ഇയാള്‍ കടിച്ച പാമ്പിനെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ പറഞ്ഞു.

Read More

പാമ്പുകളുടെ ഇണചേരൽ കാലം ആണിത്;പുറത്ത് ഇറങ്ങുമ്പോഴും വീട്ടിൽ ഇരിക്കുമ്പോഴുമൊക്കെ കരുതലാകാം

പാമ്പുകളുടെ ഇണചേരൽ കാലമായ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് 70 ശതമാനത്തിൽ അധികം പാമ്പുകടി മരണങ്ങളും ഉണ്ടാകുന്നത്. 2024-ൽ 30 പേർ മരിച്ചതിൽ 22 പേരും ഒക്ടോബർ- ഡിസംബർ കാലയളവിലാണ് മരിച്ചത്. ഈ വർഷം ഒക്ടോബർ ആദ്യവാരം വരെ 14 പാമ്പുകടി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ ജനവാസ മേഖലകളിൽ സുരക്ഷിതരായി ജീവിക്കുന്നവരാണ് പാമ്പുകൾ. എന്നാൽ ഇണയെ തേടിയുള്ള യാത്രകളിൽ മുന്നിൽപ്പെടാനും കടിയേൽക്കാനുമുള്ള സാധ്യത ഏറെയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഇണചേരൽ കാലം പലപ്പോഴും ഫെബ്രുവരി വരെ…

Read More

തായ്ലാൻഡിൽ നിന്ന് മുംബൈയിൽ വിമാനം ഇറങ്ങിയ യാത്രക്കാരൻ പരിശോധനയിൽ ബാഗ് തുറന്നു, അകത്ത് നിറയെ വിഷപ്പാമ്പുകൾ

മുംബൈ : തായ്‌ലൻഡിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരു ഇന്ത്യൻ പൗരനെ കസ്റ്റംസ് പിടികൂടി. ലഗേജിൽ ഒളിപ്പിച്ച നിലയിൽ 48 അത്യധികം വിഷമുള്ള പാമ്പുകളും അഞ്ച് ആമകളുമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം ബാങ്കോക്കിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞത്. പരിശോധിച്ച ലഗേജിൽ നിന്ന് 48 വിഷമുള്ള വൈപ്പറുകളെയും (ഇതിൽ മൂന്നെണ്ണം സ്പൈഡർ-ടെയിൽഡ് ഹോൺഡ് വൈപ്പറുകളും 44…

Read More

വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയിൽ നിന്നും പിടികൂടിയത് എഴുപതിലധികം പാമ്പുകളെ; ഞെട്ടലിൽ ഗ്രാമവാസികൾ

മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തിൽ ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയിൽ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്പുകളെ. നേരത്തെയും ഗ്രാമത്തിലെ വീടുകളിൽ പാമ്പുകൾ കയറിയിട്ടുണ്ടെങ്കിലും ഇത്രയേറെ പാമ്പുകളെ ഒരുമിച്ച് ഒരേ വീട്ടിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഗ്രാമവാസികൾ. നേപ്പാൾ ബോർഡറിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാടുകൾ ഉള്ളതിനാലാവാം ഇത്രയധികം പാമ്പുകൾ ഇവിടങ്ങളിലെത്തുന്നത് എന്നാണ് കരുതുന്നത്. ഒടുവിൽ വനം വകുപ്പെത്തി പാമ്പുകളെ പിടികൂടി കാട്ടിലേക്കയച്ചു. വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്പോൾ ഒരു ശബ്ദം കേട്ട് അയാൾ അവിടമാകെ…

Read More

രണ്ടുപേര്‍ പാമ്പു കടിയേറ്റ് മരിച്ചത് 59 തവണ!, സര്‍ക്കാരിന് നഷ്ടം 11.26 കോടി രൂപ; തട്ടിപ്പ് ഇങ്ങനെ

ഭോപ്പാല്‍: പാമ്പു കടിയേറ്റ് രണ്ടുപേര്‍ മരിച്ചത് 59 തവണ! കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത കഥയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. ജംഗിള്‍ ബുക്കിലൂടെ പ്രശസ്തമായ സിയോണി ജില്ലയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പാമ്പുകടിയേറ്റു ഒരു പുരുഷന്‍ 30 തവണയും ഒരു സ്ത്രീ 29 തവണയും മരിച്ചെന്നാണ് വ്യാജമായി രേഖ ഉണ്ടാക്കിയിരിക്കുന്നത്. വ്യാജ രേഖകളുടെ സഹായത്തോടെ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളിയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം…

Read More

നാഗലശേരിയിലെ വീട്ടുവളപ്പിൽ നിന്നും മലപാമ്പിനെ പിടികൂടി

കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. വാർഡ് മെമ്പർ ഇന്ദിര പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സുധീഷ് കൂറ്റനാടിനെ വിവരമറിയിക്കുകയും, വനം വകുപ്പ് റസ്ക്യൂ വാച്ചർ കൂടിയായ സുധീഷ് എത്തി മലമ്പാമ്പിനെ പിടികൂടുകയും ആയിരുന്നു. ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടുകൂടിയാണ് മലമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ കൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് തുറന്നു വിടും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial