Headlines

ഓണം സ്‌പെഷ്യൽ ഡ്രൈവ്; ഇടുക്കിയിൽ കഞ്ചാവും ചാരായവും പിടികൂടി, ഒരാൾ അറസ്റ്റിൽ



      

ഇടുക്കി : ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയിൽ കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ഇടുക്കി ഡിസി സ്ക്വാഡിലെ അംഗങ്ങൾ, ഉടുമ്പൻ ചോല എക്സൈസ് എന്നിവർ ചേർന്നായിരുന്നു ലഹരി വേട്ട.

രാജാക്കാട് കള്ളിമാലിക്കരയിൽ സുരേഷ് ആർ എന്നയാളെ 1.4 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ രാജാക്കാട് ആനപ്പാറ ഉണ്ടമലക്കരയിൽ സൈബു തങ്കച്ചൻ എന്നയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് 12.38 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ വാറ്റ് ചാരായം, 150 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ് വാഹനത്തിൽ പതിക്കുന്ന വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയും എക്സൈസ് കണ്ടെടുത്തു. 

സൈബു തങ്കച്ചൻ ഒളിവിലാണ്. പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ ആളില്ലാതിരുന്നതിനാൽ വില്ലേജ് ഓഫീസറിന്റെയും, പഞ്ചായത്ത് മെമ്പറിന്റെയും സാന്നിധ്യത്തിൽ വീട് തുറന്നാണ് പരിശോധന നടത്തിയത്.  പ്രതി സൈബു തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 10.5 കിലോഗ്രാം ഹാഷിഷ് ഓയിൽ കേസിലെ പ്രതിയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: