Headlines

ആളില്ലാത്ത വീട്ടിൽ നിന്ന് ഒന്നര ലക്ഷം കവർന്നു, തെളിവില്ലാതാക്കാൻ മുളകുപൊടി പ്രയോഗം, പ്രതിയെ തേടി പൊലീസ്

തിരുവനന്തപുരം: ആളില്ലാതിരുന്ന വീട്ടിൽ നിന്ന്
ഒന്നര ലക്ഷം രൂപ കവർന്ന ശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി. വെള്ളറട പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടിൽ ലൈല ബീവിയുടെ (65) വീട്ടിലാണ് കവർച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈലാബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലർച്ച വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത് അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ കവർന്നത്.

കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പുറകുവശത്തുള്ള റബർ മരത്തിൽ കയറി അതുവഴി ഓട് ഇളക്കിയാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്നത്. മോഷ്ടാവ് നടന്ന സ്ഥലങ്ങളിലെല്ലാം ധാരാളമായി മുളകുപൊടി വിതറിയിട്ടുണ്ട്.

ഫിംഗർപ്രിന്റ് എക്സ്പെർട്ട് ചിത്ര ദേവി, സബ് ഇൻസ്പെക്ടർമാരായ റസൽ രാജ്, ഉണ്ണിക്കൃഷ്ണൻ, മണിക്കുട്ടൻ, എസ്ഐ പി ഒമാരായ അജി, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. സമീപത്തെ എസ്ഐ ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: