Headlines

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്ലി അറസ്റ്റില്‍





കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്ലിയാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്തെത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്. കാക്കൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ടു പേര്‍ ജയിലില്‍ കഴിയുകയാണ്. കേസിലെ പ്രതികളായ എട്ടു പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, കോടഞ്ചേരി, കാക്കുര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കോടികളുടെ ഡിജിറ്റല്‍ തട്ടിപ്പ് നടന്നത്. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം വാങ്ങി ഈ പണം ക്രിപ്റ്റോ കറന്‍സിയാക്കിയാണ് തട്ടിപ്പ്. ബ്ലെസ്ലി ഉള്‍പ്പെടെ 12 പേരെയാണ് ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ കാക്കുര്‍ പോലിസ് പിടികൂടിയിരിക്കുന്നത്. ആറ് ലക്ഷം രൂപയുടെ ഇടപാട് ബ്ലെസ്‌ലി നടത്തിയതിന്റേയും ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് തുക ക്രിപ്റ്റോ കറന്‍സിയാക്കി ഇയാള്‍ അയച്ചുകൊടുത്തതിന്റേയും തെളിവുകള്‍ പോലിസിന്റെ പക്കലുണ്ടെന്നാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: