Headlines

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; കാർത്തികപ്പള്ളി സ്വദേശിക്ക് 6 ലക്ഷം രൂപ നഷ്ടമായതായി പരാതി




ഹരിപ്പാട്: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി 6 ലക്ഷം രൂപ തട്ടിയതായി പരാതി. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസിനാണ് 6 ലക്ഷം രൂപ നഷ്ടമായത്. കഴിഞ്ഞ നവംബർ 24 ന് ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ ട്രേഡിംഗിന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയായിരുന്നു. തുടർന്ന് അലക്സാണ്ടറിന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു.


കൂടുതൽ പണം ട്രേഡിങ്ങിൽ നിക്ഷേപിക്കണമെങ്കിൽ അവരുടെ അക്കൗണ്ട് വഴി ട്രേഡ് ചെയ്യണമെന്നും 300 ശതമാനം വരെ ലാഭം നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതേ തുടർന്ന് ഡിസംബർ 23 ന് 17000 രൂപ നിക്ഷേപിച്ചു. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപ നിക്ഷേപിച്ചു. ജനുവരി16 ആയപ്പോൾ ലാഭം 22 ലക്ഷം രൂപ ആയി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇൻകം ടാക്സ് അടച്ചാൽ മാത്രമേ കഴിയൂ എന്ന് മെസ്സേജ് വന്നു. ഇതിൽ സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ് ലൈനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് തട്ടിപ്പ് ആണെന്ന് മനസിലായത്. അക്കൗണ്ട് നമ്പറുകൾ അല്ലാതെ കമ്പനിയെ പറ്റി മറ്റൊന്നും അലക്സാണ്ടറിന് അറിയുകയില്ല. സംഭവമായി ബന്ധപ്പെട്ട ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: