ഒ.എൻ.വി. നവോത്ഥാനനന്തര കവിതകളുടെ നിത്യ ഹൃദയപക്ഷം; ആലങ്കോട് ലീലാകൃഷ്ണൻ

തിരുവനന്തപുരം.നവോത്ഥാനനന്തര കവിതകളുടെ നിത്യ ഹൃദയപക്ഷമാണ് ഒ.എൻ.വി എന്ന് കവിയും യുവകലാസാഹിതി പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ. ഒ.എൻ.വിയുടെ സ്മരണ പുതുക്കുവാനായി ആലങ്കോട് ലീലാകൃഷ്ണന്റെയും കവിയും മാധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്ര ബാബുവിന്റെയും നേതൃത്വത്തിൽ കവി പത്നി സരോജനിയമ്മയെ കാണാൻ യുവകലാസാഹിതി പ്രവർത്തകർ ഇന്ദീവരത്തിൽ ഒത്തുകൂടുകയായിരുന്നു. കവിയുടെ മകൻ രാജീവ്. ഒ എൻ.വി. മരുമകൾ ദേവിക എന്നിവരുമുണ്ടായിരുന്നു.വാക്കിന്റെ ജ്വലന ശക്തികൊണ്ട് വർഗ സമര ചരിത്രത്തെ പ്രജോതിപ്പിച്ച കവി കൂടിയാണ് ഒ. എൻ.വിയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു.
ഒ.എൻ.വി. തന്റെ ജീവിതം കൊണ്ട് നേടിയ ഏറ്റവും ചൈതന്യവത്തായ ജീവാംശമായ കവിത സഹൃദയർക്കായി അവശേഷിപ്പിച്ചാണ് മടങ്ങിയതെന്ന് ഡോ. ഇന്ദ്ര ബാബു സ്മരിച്ചു.
അനുസ്മരണ കൂടിച്ചേലിൽ ക്ഷീര കർഷകക്ഷേമ നിധി ബോഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ , യുവകലാസാഹിതി സെക്രട്ടറി അഡ്വ.സി.എ. നന്ദകുമാർ , യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി മഹേഷ് മാണിക്കം, വനിത കലാ സാഹിതി സെക്രട്ടറി കെ. ദേവകി , യുവകലാസാഹിതി ഭാരവാഹികളായ അൽഫോൺസ ജോയ്, ബിജു പെരുമ്പുഴ , സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: