ദ ഹിന്ദു പത്രത്തിൽ ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ലേഖനം എഴുതി ശശി തരൂർ; പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: ദ ഹിന്ദു പത്രത്തിൽ ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ശശി തരൂർ എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎംഒ ഇന്ത്യയുടെ ഔദ്യോഗിക പേജിലാണ് ലേഖനം പങ്കുവെച്ചിരിക്കുന്നത്. മോദിയുടെ നയതന്ത്ര തലത്തിലെ മികവിനെക്കുറിച്ച് ഈ ലേഖനത്തിൽ തരൂർ പ്രശംസിച്ചിരുന്നു.

ഓപറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യയുടെ പ്രതിനിധികൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന് എത്രത്തോളം അഭികാമ്യമായെന്നു പറയുന്നതാണ് ശശി തരൂരിന്റെ ലേഖനം. വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി നരേന്ദ്ര മോദിയുടെ ബന്ധം, പ്രധാന മന്ത്രിയുടെ ഊർജസ്വലതയും ചലനാത്മകതയും രാജ്യത്തിന് എത്രത്തോളം മുതൽക്കൂട്ടാണ് എന്നതടക്കമുള്ള പുകഴ്ത്തലുകളാണ് ലേഖനത്തിലുള്ളത്.

മുമ്പും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ശശി തരൂർ നടത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: