ആറ്റിങ്ങൽ:കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ.റസൂൽഷാൻ അധ്യക്ഷനായി.കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.
