പ്രേംനസീർ-ഭരത്ഗോപി
സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.



ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ജനുവരിയിലെ ഓർമ്മകൾ’ എന്ന പേരിൽ  പ്രേംനസീർ-ഭരത് ഗോപി സ്മൃതി  സായാഹ്നം സംഘടിപ്പിച്ചു. സ്മൃതിസായാഹ്നത്തോടനുബന്ധിച്ച് ജി.കെ.പിളള,പ്രൊഫ.ജി.ശങ്കരപ്പിളള, പ്രൊഫ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, ശോഭനാ പരമേശ്വരൻ നായർ എന്നിവരെയും അനുസ്മരിച്ചു. നടൻ കൊല്ലം തുളസി ചടങ്ങ് ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ
രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു.

ശാർക്കര ഗവൺമെൻ്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ സുരേഷ്കുമാർ(മോനിശാർക്കര) സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബേബി, മനുമോൻ.ആർ.പി, മുൻ അംഗം സുരേഷ്കുമാർ,  രാമകൃഷ്ണൻ നായരുടെ മകൾ ഗീതം, സിനിമാ രംഗത്തെ പി.ആർ.ഒ റഹീം പനവൂർ എന്നിവർ ആശംസ പ്രസംഗങ്ങളും നടത്തി. ചടങ്ങിൽ ചിറയിൻകീഴിലെ പ്രമുഖ കലാകാരൻമാരെയും ആദരിച്ചു.സ്മൃതി സായാഹ്നത്തോടനുബന്ധിച്ച് ക്വിസ് മാസ്റ്ററും പ്രോഗ്രാം കോർഡിനേറ്ററുമായ രാജേഷ്.ബി.എസിന്റെ നേതൃത്വത്തിൽ അഖില കേരളാടിസ്ഥാനത്തിൽ ക്വിസ് മത്സരവും നടന്നു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ്  കെ.രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: