Headlines

സ്വകാര്യ എ ടി എമ്മില്‍ നിന്നും ഉടമ പണം എടുത്തു; പിന്നാലെ രണ്ട് തവണ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി പരാതി



കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ഉടമയുടെ അക്കൗണ്ടില്‍ നിന്നും തുക അപഹരിക്കപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി പരപ്പന്‍പൊയിലിലെ ഇന്ത്യ വണ്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് പിന്നാലെയാണ് രണ്ട് തവണയായി അക്കൗണ്ടില്‍ ഉടമ അറിയാതെ പണം നഷ്ടമായത്.

പണം നഷ്ടമായത് ഇതേ എ ടി എമ്മില്‍ നിന്നു തന്നെയാണെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നും രാവിലെ പണം പിന്‍വലിച്ചിരുന്നു. ഈ സമയം എ ടി എം കൗണ്ടറിന്റെ അടുത്ത് രണ്ടു പേര്‍ ഉണ്ടായിരുന്നതായി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം രണ്ട് മിനിറ്റിനുള്ളില്‍ പണം പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. ബാങ്കിലും പൊലീസിലും അക്കൗണ്ട് ഉടമ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: