Headlines

കർണാടകയിൽ നിന്നും വിൽപ്പനക്കായി പാക്കറ്റ് മദ്യം ഒളിച്ചുകടത്തി; യുവാവ് പിടിയിൽ




സുൽത്താൻ ബത്തേരി: വയനാട്ടിൽ 26 പാക്കറ്റ് മദ്യവുമായി യുവാവ് വയസുകാരൻ പിടിയിൽ. കർണാടകയിൽ നിന്നും വിൽപനക്കായി സ്കൂട്ടറിൽ എത്തിച്ച മദ്യമാണ് പോലീസ് പിടികൂടിയത്. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബുവി(29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.


ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്നപാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്. മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ, എ എസ് ഐ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഷൈജു, സിവിൽ പൊലീസ് ഓഫീസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പരിരോധന കൂടാതെ സംഘത്തിലുണ്ടായിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: