Headlines

പദ്‌മരാജൻ സാഹിത്യ പുരസ്കാരം ജിആർ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകൻ ആനന്ദ് ഏകർഷി

തിരുവനന്തപുരം: 2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്‌മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആർ ഇന്ദുഗോപൻ, മികച്ച കഥാകൃത്തായി ഉണ്ണി ആർ, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകർഷി എന്നിവർ അർഹരായി.

ആനോ എന്ന നോവലാണ് ജിആർ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്കാരം. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ, ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകർഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാർഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: