
ത്രിപുരയിൽ സിപിഎം എംഎൽഎ അന്തരിച്ചു.
അഗര്‍ത്തല: ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 67 വയസായിരുന്നു. ബോക്‌സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍…