ജെഡിഎസ് സംസ്ഥാന പാർട്ടി രൂപീകരിക്കും; പതിനെട്ടിന് നേതൃയോഗം, സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിൽ ജെഡിഎസ്. അന്തിമ തീരുമാനം എടുക്കുന്നതിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി സംസ്ഥാനത്തെ ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കും ശ്രമം നടക്കുന്നുണ്ട്. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ജെഡിഎസ്സിന്റെ കേരള ഘടകമായി എൽഡിഎഫിൽ തുടരാൻ ആകില്ലെന്ന് സിപിഐഎം അറിയിച്ചിരുന്നു. ദേശീയ നേതൃത്വവുമായി സാങ്കേതികമായി ബന്ധം…

