
ഗുജറാത്തിൽ കേരള സ്റ്റോറി’യെ ചൊല്ലി ലഹള; എട്ടുപേർക്ക് പരിക്ക്, പത്ത് പേർ അറസ്റ്റിൽ
അഹമ്മദാബാദ്: ലൗ ജിഹാദ് പശ്ചാത്തലമാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ‘കേരള സ്റ്റോറി’യുടെ പേരിൽ വീണ്ടും സംഘർഷം. സിനിമയുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഗുജറാത്തിലെ പാഠൻ ജില്ലയിലുള്ള ഇരുവിഭാഗങ്ങൾ തമ്മിൽ ലഹളയ്ക്ക് കാരണമായി. സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തി. പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ബലിസാന പട്ടണത്തിലാണ് സംഭവം. പട്ടണത്തിലെ മസ്ജിദ് ചൗക്കിൽ വടിവാളും കമ്പിവടിയുമൊക്കെയായി ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ആരിഫ്…