കോൾപാടവുമായി ബന്ധപ്പെട്ട തർക്കം; മർദ്ധനമേറ്റ യുവാവ് മരിച്ചു

തൃശൂർ: കോൾപാടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തൃശൂർ നെടുപുഴയിൽ മർദനമേറ്റ യുവാവ് മരിച്ചു. കർഷകനായ സന്തോഷാണ് മരിച്ചത്. നെടുപുഴ പള്ളിക്ക് സമീപം ഈ മാസം രണ്ടിനാ‌‌യിരുന്നു സന്തോഷിന് മർദനമേറ്റത്. കോൾപാടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നെടുപുഴ സ്വദേശി ഗണേഷാണ് സന്തോഷിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഗണേഷ് നിലവിൽ റിമാൻഡിൽ ആണ് Share on FacebookTweetFollow us

Read More

മദ്യം വാങ്ങാൻ പണം നൽകിയില്ല അമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ; മകൻ അറസ്റ്റിൽ

ഭുവനേശ്വർ: അമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി. മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയോട് ക്രൂരത കാട്ടിയ മകൻ അറസ്റ്റിൽ. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. 45 കാരനായ ദേബാഷിഷ് നായക് ആണ് പിടിയിലായത്. 65 കാരിയായ മാതാവ് ജ്യോത്സനറാണി നായകിനെയാണ് ഇയാൾ ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം ഓടിരക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ്,‌ മദ്യം വാങ്ങാൻ അമ്മയോട് പണമാവശ്യപ്പെടുകയായിരുന്നു. ജ്യോത്സനറാണി പണം…

Read More

വിവാഹസമയത്തെ സ്വര്‍ണവും പണവും സമ്മാനവും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹസമയത്ത് തന്റെ കുടുംബവും ബന്ധുക്കളും ഭര്‍ത്താവിന് നല്‍കിയ സ്വര്‍ണവും പണവും സമ്മാനങ്ങളും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണമെന്ന് സുപ്രിംകോടതി. 1986ലെ മുസ്‌ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ഈ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 2024 ജനുവരിയിലെ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ റൂസനാര ബീഗം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചു. വിവാഹസമയത്ത് ഭര്‍ത്താവിന് സ്വര്‍ണവും ഏഴു ലക്ഷം…

Read More

ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കി; പരീക്ഷ റദ്ദാക്കി കേരള സര്‍വകലാശാല

തിരുവനന്തപുരം: മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കിയതില്‍ പരീക്ഷ റദ്ദാക്കി കേരള സര്‍വകലാശാല. ജനുവരി 13ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതലയില്‍ നിന്നു മാറ്റി. ബിഎസ്സി ബോട്ടണിയിലെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയിലാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കിയത്. ഇന്നലെ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു നല്‍കിയത്. എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024ല്‍ അച്ചടിച്ച അതേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും…

Read More

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം : നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ വെച്ചാണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇത് കണ്ടതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതോടെ യുവതി കണ്ടക്ടറെയും മറ്റ് യാത്രക്കാരേയും വിവരം അറിയിച്ചു. പിന്നാലെ യുവാവിനെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ…

Read More

ക്രിസ്തുമതം സ്വീകരിച്ചിട്ടും പട്ടികജാതി ആനുകൂല്യം തുടരുന്നവർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

       ക്രിസ്തുമതത്തിലേക്ക് പരിപവര്‍ത്തനം ചെയ്തിട്ടും പട്ടികജാതിക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടു. നവംബര്‍ 21നാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിലവിലില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഈ നിര്‍ദേശം. മുമ്പ് നല്‍കിയ ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് നിലവിലുണ്ടെങ്കില്‍ പോലും മതം മാറുമ്പോള്‍ അത് അസാധുവാകുമെന്നും ഉത്തരവില്‍ പറയുന്നു. മതപരിവര്‍ത്തനത്തിന് ശേഷം സംവരണം ലഭിക്കുന്നതിന് വേണ്ടി മാത്രം ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നത്…

Read More

പാൻ മസാല പാക്കറ്റുകളിലും ഇനി വിൽപന വില നിർബന്ധം, ജിഎസ്ടി ഈടാക്കുന്നതിന് പുതിയ ഭേദഗതി; 2026 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ

      ദില്ലി : പാൻ മസാലയുടെ എല്ലാ പാക്കറ്റുകളിലും വലുപ്പമോ ഭാരമോ പരിഗണിക്കാതെ റീട്ടെയിൽ വിൽപന വില നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിറക്കി. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ്, 2011 പ്രകാരമുള്ള മറ്റ് നിർബന്ധിത പ്രഖ്യാപനങ്ങളും ഇതോടൊപ്പം പാക്കറ്റുകളിൽ രേഖപ്പെടുത്തണം. ജിഎസ്ആർ 881(ഇ) വിജ്ഞാപനം വഴിയാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്. ഈ പുതിയ നിയമം 2026 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അധികൃതര്‍ അറിയിച്ചു. അന്നുമുതൽ എല്ലാ പാൻ മസാല…

Read More

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ 9-ാം ക്ലാസുകാരിയെ കടന്ന് പിടിച്ച് വെമ്പായം സ്വദേശി കെഎസ്ആർടിസി കണ്ടക്ടറുടെ ലൈംഗികാതിക്രമം; 5 വർഷം കഠിന തടവ്

       തിരുവനന്തപുരം : കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ്ഭവൻ വീട്ടിൽ സത്യരാജിനെ(53) നെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി ഷിബു ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് മാസം നാലിനായിരുന്നു സംഭവം. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാം എന്നു കരുതി മാറി നിന്ന കുട്ടിയുടെ…

Read More

ടേൺ തെറ്റിച്ച് ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡ്രൈവർമാർ തമ്മിൽതല്ലി, ഒരാളുടെ പല്ല് അടിച്ചിളക്കി

          തിരുവനന്തപുരം : ബാലരാമപുരത്ത് ഓട്ടോ പാർക്കിങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഡ്രൈവർമാർ തമ്മിലടിച്ചു. ടേൺ തെറ്റിച്ച് ഓട്ടോ പാർക്ക്‌ ചെയ്തതിലാണ് തർക്കം തുടങ്ങിയത്. പനയറക്കുന്ന് ഓട്ടോ സ്റ്റാന്‍റിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അന്തിയൂർ സ്വദേശി മോഹനൻ നായരെ മർദിച്ച കേസിൽ കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് (32) ആണ് അറസ്റ്റിലായത്. ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. മോഹനൻ നായരുടെ പല്ല് അരുൺ അടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഓട്ടോയുടെ…

Read More

രാഹുൽ കോൺഗ്രസിൽ നിന്ന് പുറത്ത്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. വിധി വന്നതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പ് വന്നത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം സണ്ണി ജോസഫ് നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial