സെപ്റ്റിക്ക് ടാങ്കിൽ ഗ്യാസ് രൂപപ്പെട്ടു, തീപ്പൊരി വീണതോടെ പൊട്ടിത്തെറി; ആറ്റുകാൽ ക്ഷേത്ര പരിസരത്തെ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

     തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരുക്ക്. അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരുക്കേറ്റത്. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെൽഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ശുചിമുറികൾ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക്…

Read More

വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയില്‍ ഉപേക്ഷിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയില്‍ ഉപേക്ഷിച്ചു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആറ്റിങ്ങല്‍ – വെഞ്ഞാറമ്മൂട് റോഡില്‍ വലിയ കട്ടയ്ക്കാലിലവാണ് സംഭവം നടന്നത്. പത്തേക്കര്‍ സ്വദേശിക്കാണ് ആക്രമണമേറ്റത്. പരുക്കേറ്റ് അവശയായ വയോധികയെ വലിയ കുന്നുമ്മല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധിക വഴിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ കണ്ടതാണ്…

Read More

കൽപ്പറ്റയിലെ യു ഡി എഫ്
സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി; വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതെന്ന് സിപിഎം

കൽപ്പറ്റ: കൽപ്പറ്റയിലെ യു ഡി എഫ്സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡ് സ്ഥാനാർത്ഥി കെ ചിത്രയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. പതിനഞ്ചോളം കിറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് പിടിച്ചെടുത്തു. വീടിനകത്തും കിറ്റുകളുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് വീട്ടിലെ മുറികളിലും പരിശോധന നടത്തി. കിറ്റുകൾ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന കിറ്റ് ആണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. എന്നാൽ, വീട്ടിലെ ആവശ്യത്തിന്…

Read More

ഇന്ത്യയുടെ റൺമല കീഴടക്കി ദക്ഷിണാഫ്രിക്ക; പരമ്പരയിൽ ഒപ്പത്തിനൊപ്പം

ഇന്ത്യ ഉയർത്തിയ റൺ മല കീഴടക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 358 എന്ന വലിയ ടോട്ടൽ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു ഏയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ഡെവാൾഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്സ്കി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ടെമ്പ ബാവുമ 48 പന്തിൽ 46 റൺസ് നേടിയും മികച്ച സംഭാവന നൽകി. 98 പന്തിൽ നാല് സിക്‌സറും പത്ത് ഫോറുകളും…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ആലപ്പുഴയിലെ പ്രശസ്ത‌മായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നടക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും (റെസിഡൻഷ്യൽ സ്‌കൂളുകൾ ഒഴികെ) ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾ മാറ്റമില്ലാതെ തന്നെ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു Share on FacebookTweetFollow us

Read More

തന്നെക്കാൾ സുന്ദരികളെന്ന് തോന്നിയ നാല് കുട്ടികളെ വാട്ടർ ടബ്ബിൽ മുക്കി കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

ചണ്ഡീഗഢ്: തന്നെക്കാൾ സുന്ദരികളെന്ന് തോന്നിയ നാല് കുട്ടികളെ വാട്ടർ ടബ്ബിൽ മുക്കി കൊലപ്പെടുത്തി. ആകസ്മികമെന്ന് കരുതിയ മരണങ്ങൾ കൊലപാതകമെന്ന് കണ്ടെത്തിയതോടെ സ്ത്രീ അറസ്റ്റിൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. നൗൾത്ത ഗ്രാമത്തിലെ പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആകസ്മികമെന്ന് കരുതിയ മരണങ്ങൾ കൊലപാതകമെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച സോണിപത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിനായി കുടുംബം മുഴുവൻ ഒത്തുകൂടിയപ്പോഴാണ് അവസാന കൊലപാതകം. മരുമകളായ ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടർ…

Read More

28.75 കോടി രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം ബെംഗളൂരു പോലീസ് പിടിച്ചെടുത്തു; രണ്ട് വിദേശ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ, 28.75 കോടി രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം ബെംഗളൂരു പോലീസ് പിടിച്ചെടുത്തു. മെഥിലിൻ ഡയോക്‌സി മെഥാംഫെറ്റാമിൻ (MDMA), ഹൈഡ്രോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി-ആൻഡ്-ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ…

Read More

മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; രാഹുലിന്റെ  അങ്ങനെ അല്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍.

തിരുവനന്തപുരം: എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും രാഹുലിന്റെ കാര്യത്തിൽ സ്ഥിതി അങ്ങനെ അല്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ല, അത് കാര്യമായി എടുക്കേണ്ട കാര്യമില്ലെന്നും ലസിത നായര്‍ പറഞ്ഞു. എംഎല്‍എ മുകേഷിനെതിരെ വന്ന ലൈംഗിക പീഡനാരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ലസിത നായര്‍ വ്യക്തമാക്കി. ‘രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത്…

Read More

വയനാട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വയനാട്: വയനാട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം കുട്ടി. വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സഹപ്രവർത്തർ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വാരിയകയാണ്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നുണ്ട്. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ രണ്ടാഴ്ച മുൻപ് പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍…

Read More

സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി

കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം എഴുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ബിനു തന്നെ അമ്മയെ അശുഓത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ്അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് സംഭവം കൊലപതകമാണെന്ന് സ്ഥിരീകരിച്ചത് നെടുമ്പാശേരിയിൽ ബിനുവിന്റെ വാടകവീട്ടിലായിരുന്നു അമ്മയും മകനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial