സ്കൈ ജ്വല്ലറിയില്‍ നടന്നത് വൻ കവര്‍ച്ച, 10 കോടിയുടെ സ്വര്‍ണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്

ബംഗളൂരു : കർണാടകയിലെ ഹുൻസൂരില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയില്‍ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘമാണ് 10 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചത്.കൊള്ള നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രണ്ടരയ്ക്കും ഇടയിലാണ് കർണാടകത്തെ നടുക്കിയ ഈ ജ്വല്ലറി കവർച്ച നടന്നത്. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘം ജീവനക്കാരെയും സ്വർണം വാങ്ങാനെത്തിയവരെയും തോക്കുചൂണ്ടി ബന്ദികളാക്കി കവർച്ച നടത്തുകയായിരുന്നു. ആറ്…

Read More

മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മരിച്ച അശ്വിൻ്റെ ഹൃദയ വാല്‍വ് ശ്രീചിത്രയിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരുക്കേറ്റത്. അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. Share on…

Read More

ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു, കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

   കൊല്ലം : എതിരെ വന്ന ടോറസ്സ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ പറമ്പിൽ പുലർച്ചെയോടെയായിരുന്നു അപകടം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. ടോറസ് ലോറി സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; റോഡിലേക്ക് വലിച്ചെറിഞ്ഞു

       ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളില്‍ കയറ്റിയായിരുന്നു കൊടുംക്രൂരത. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട യുവതി താന്‍ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അര്‍ധരാത്രി വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രതികള്‍ നല്‍കിയ ലിഫ്റ്റ്…

Read More

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

      2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് നിറഞ്ഞ് കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന്…

Read More

ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണം

        മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ വിതരണം ചെയ്‌ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വർമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരൻ ചികിത്സയ്ക്കിടെ ഹൃദയാഘാതം…

Read More

ബാല സംഘം കാർണിവൽ സംഘടിപ്പിച്ചു

ആറ്റിങ്ങൽ:ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലമ്പുഴ മുനിസിപ്പൽ പാർക്കിൽ കാർണിവെൽ സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മേഖല കോഡിനേറ്റർ എൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.സി.പി.ഐ എം ആറ്റിങ്ങൽ ഏര്യയ സെക്രട്ടറി ആർ സുബാഷ്,ജില്ലാ കോഡിനേറ്റർ ആർ രാജു,ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ ആർ.എസ് രേഖ,ഏര്യ കമ്മിറ്റി അംഗം സി ദേവരാജൻ,സ്വാഗതസംഘം ചെയർമാൻ അഡ്വ: എം മോഹനൻ നായർ ,കൺവീനർ എസ് സതീഷ്കുമാർ,ബാലസംഘം വെസ്റ്റ് മേഖലാ പ്രസിഡന്റ് ജയരാജ് എന്നിവർ പങ്കെടുത്തു.ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികളും…

Read More

വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തു. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനിൽ ഋഷികയാണ് മരിച്ചത്. വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കടക്കാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋഷിക. വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ചുതെങ്ങ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. Share on FacebookTweetFollow us

Read More

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലി വാക്കേറ്റം, പിന്നാലെ കയ്യാങ്കളി; കേസെടുത്ത് പോലീസ്

കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കേറ്റവും കയ്യേറ്റവും. കൊച്ചി ചിക്കിങ്ങിലായിരുന്നു സംഭവം. സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ മാനേജരോട് പരാതി പറഞ്ഞു. തുടർന്ന് ഇക്കാര്യം പറഞ്ഞ് വിദ്യാർഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിൽ വാക്കേറ്റതും കയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. വാക്കുതർക്കത്തെത്തുടർന്ന് മാനേജർ കത്തികാണിച്ച് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാർഥികൾ പോലീസിന് പരാതി നൽകി. സംഭവത്തിൽ പോലീസ് അടിപിടിക്ക് കേസെടുത്തിട്ടുണ്ട്. Share on FacebookTweetFollow us

Read More

പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി, പ്രതി രക്ഷപെട്ടു; രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: കൊലപാതക ശ്രമം നടത്തിയ യുവാവിനെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ പോലീസിന് നേരെ കത്തി വീശി പീഡിപ്പിച്ച സംഭവത്തിലാണ് രണ്ട് യുവാക്കൾ പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷപെടാൻ സഹായിച്ച സഫർ (36), അനസ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവത്തിനാസ്പദമായ സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച്ച വൈകീട്ട് മണ്ണുത്തി പോലീസ് വടക്കാഞ്ചേരിയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial