ബസുകള്‍ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു;ഇരുപതോളം പേർക്ക് പരിക്കേറ്റു
ചെന്നൈ: ബസുകള്‍ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിലാണ് അപകടം നടന്നത്. തിരുപ്പൂരില്‍ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയില്‍ നിന്ന് ദിണ്ടിഗല്‍ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്. ഇതില്‍ ഒരു ബസിന്റെ ഡ്രൈവർ സീറ്റുള്‍പ്പെടെ പകുതിയിലധികം ഭാഗവും പൂർണമായി തകർന്നു. രണ്ട് ബസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ജില്ലാ പൊലീസ്…

