രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ മദ്യംനൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരനടക്കം രണ്ട് യുവാക്കൾ പിടിയിലായി. സമയ്പുർ ബദ്‌ലി സ്വദേശികളായ നരോട്ടം (നേത – 28), റിഷബ് ഝാ (26) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ നേത ബാർബർ ഷോപ്പ് നടത്തിപ്പുകാരനും, റിഷബ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ തന്ത്രപൂർവ്വം പ്രതികളിലൊരാളായ നേതയുടെ വീട്ടിലെത്തിക്കുകയും, അവിടെവെച്ച് നിർബന്ധിച്ച് മദ്യം…

