മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവം;സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കോട്ടയം നാട്ടകം എംസി റോഡിൽ വച്ച് ആയിരുന്നു സംഭവം. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരുമായും പോലീസുമായും താരം വക്കുതർക്കത്തിലേർപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമത്തിൽ വൈറലാണ്. പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചികിത്സയിലാണ്. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവത്തിൽ ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാർഥ് അക്രമിച്ചിരുന്നു. 24ന് രാത്രി നാട്ടകം ഗവൺമെന്‍റ് കോളേജിന് സമീപം…

