മെമ്പറുടെ ശമ്പളം എത്ര? ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്

തിരുവനന്തപുരം : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് കേരളം. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കൊടുവിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തും. വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി ജനവിധി തേടുന്ന ഏതൊരാളുടെയും ലക്ഷ്യം ജയം മാത്രമാണ്. എന്നാൽ ഈ കഠിനാധ്വാനത്തിന് ഒടുവിൽ അധികാരത്തിലെത്തിയാൽ ഇവർക്ക് എത്ര രൂപയാകും പ്രതിഫലം ലഭിക്കുക? പഞ്ചായത്ത് മെമ്പർമാർക്കും കോർപറേഷൻ കൗണ്‍സിലര്‍മാർക്കും ഒക്കെ വലിയ തുകയൊന്നും ശമ്പളം ലഭിക്കില്ല. ഇവർക്ക് ശമ്പളം തന്നെയില്ല എന്നതാണ് വാസ്തവം. ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലം അറിയപ്പെടുന്നത്….

Read More

വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ

          കോഴിക്കോട് : യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ വിൽപ്പനയ്ക്ക് വെച്ച കേസിൽ കാമുകൻ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ക്ലമന്റ് ആണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ സി.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ക്ലമന്റ് പിന്നീട് പ്രണയം നടിച്ച് നിരന്തരം വീഡിയോ കോളിങ് നടത്തുകയായിരുന്നു. വീഡിയോ കോളിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ…

Read More

ചാനൽ ചർച്ചയ്ക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി

പാലക്കാട്: വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടി. ചർച്ചയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം – ബിജെപി പ്രവർത്തകരും സംഘടിച്ചെത്തി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്. മനോരമ ന്യൂസ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന ‘വോട്ടുകവല’ എന്ന പരിപാടിക്കിടെയാണ് നേതാക്കൾ പരസ്യമായി ഏറ്റുമുട്ടിയത്. പാലക്കാട് കോട്ട മൈതാനിയിലായിരുന്നു പരിപാടി. ചർച്ചയ്ക്കിടെ പ്രശാന്ത് ശിവനും സിപിഎം ആർഷോയും തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി….

Read More

മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഖുശ്ബു അഹിർവാറിന്റെ ദുരൂഹ മരണം; കാമുകനെതിരെ പൊലീസ് കേസെടുത്തു.

ഭോപ്പാൽ: മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഖുശ്ബു അഹിർവാറിന്റെ ദുരൂഹ മരണത്തിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സമൂഹ മാധ്യമങ്ങളിൽ ‘ഡയമണ്ട് ഗേൾ’ എന്ന പേരിൽ പ്രശസ്തയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുശ്ബുവിന്റെ കാമുകൻ ഉജ്ജെയിൻ സ്വദേശിയായ കാസിം ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കാസിമിനെതിരെ കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ഖുശ്ബുവിന്റെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് ക്രിസ്മസ് പരീക്ഷ തീയതി മാറും; 2 ഘട്ടങ്ങളായി നടത്താൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച്‌ ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ‍യാണ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തേണ്ടതായി വരുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ ഘട്ടത്തിലാണ് ക്രിസ്മസിന് മുൻപും ശേഷവുമായി 2 ഘട്ടങ്ങളില്‍ പരീക്ഷ നടത്താൻ‌…

Read More

ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാതൻ ബിജെപി നേതാവിന് നേരെ വെടിയുതിർത്തു

ജയ്പൂർ: രാജസ്ഥാനിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ വെടിവെച്ച് കൊല്ലാൻ ശ്രമം. ചിറ്റൂർഗഢ് ജില്ലയിലെ മുൻ ബിജെപി സെക്രട്ടറിയായ രമേഷ് ഇനാനിക്ക് നേരെ ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാതൻ വെടിയുതിർത്തു. മുതുകിനും കാലിനും വെടിയേറ്റ ഇനാനിക്ക് ഗുരുതര പരിക്ക്. ഹെൽമെറ്റ് ധരിച്ചതിനാൽ അക്രമിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ആക്രമണത്തിൽ ഇനാനിയുടെ കാലിനും മുതുകിനും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റ് മുതുകിലൂടെ തുളച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്. കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്ക് ബൈക്കിൽ…

Read More

വാടകമുറി ഒഴിയാൻ ആവശ്യപ്പെട്ടതിന് ജയിലില്‍വച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

തൃശൂര്‍: വാടകമുറി ഒഴിയാൻ ആവശ്യപ്പെട്ടതിന് ജയിലില്‍വച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പുത്തന്‍ച്ചിറ കോവിലകത്ത്കുന്ന് സ്വദേശി അടയിനിപറമ്പില്‍ വീട്ടില്‍ ഫസൽ (18) ആണ് അറസ്റ്റിലായത്. പുതുപ്പാറ വീട്ടില്‍ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പോലീസ് യുവാവിനെ പിടികൂടിയത്. കരൂപടന്നയില്‍ ഷാജി വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഫസലിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ഇയാളുടെ സാധനങ്ങൾ കവർന്നതും. ആക്രമണത്തിൽ ഷാജിക്ക്…

Read More

ഡൽഹി സ്ഫോടനത്തിനിടയാക്കിയ കാറിന്റെ ഉടമ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിനിടയാക്കിയ കാറിന്റെ ഉടമ കസ്റ്റഡിയിൽ. ഹ്യുണ്ടായി ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. ഈ കാറിന്റെ ഉടമയായ സൽമാൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് സൽമാൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത് സൽമാന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. സൽമാന്റെ ചോദ്യം ചെയ്യൽ…

Read More

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിനശിക്കുകയും ചെയ്തു. സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പൊലീസും ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെയുള്ളവര്‍…

Read More

തൊടുപുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ രാത്രിയിൽ കുന്നംകവലയിൽ വാഴയിരുന്നു അപകടം. കാരൂപ്പാറ മധുരറ്റത്തിൽ സോജി സോജൻ (20) ആണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവ് നിയന്ത്രണം വിട്ട് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial