
ഓട്ടോറിക്ഷ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കിയെന്ന് പരാതി.
ആറ്റിങ്ങൽ : ഓട്ടോറിക്ഷ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കിയെന്ന് പരാതി. എഐ ക്യാമറയ്ക്ക് പറ്റിയ തെറ്റ് ആണെന്ന് തെറ്റിദ്ധരിക്കണ്ട, പോലീസുകാരൻ ഓട്ടോ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് ഫോട്ടോ എടുത്ത് നോട്ടീസ് അയച്ചതാണ്. ഓട്ടോ ഓടിച്ചപ്പോൾ ഹെൽമെറ്റ് വെയ്ക്കാത്തതിനല്ല പിഴ, ഓട്ടോ നിർത്തി റോഡ് സൈഡിൽ നിന്നപ്പോൾ ഹെൽമെറ്റ് വെയ്ക്കാത്തതിനാണ് പിഴ. പോലീസ് എടുത്ത ഫോട്ടോയിൽ ഓട്ടോഡ്രൈവർ ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നത് കാണാം.ഇക്കഴിഞ്ഞ ജൂലൈ 2ന് തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങൽ…