മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു.
കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു.കുമരകത്ത് നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെയാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.വി. ബിന്ദു പറഞ്ഞു. തുടർന്ന്…

