‘ചര്‍ച്ച തൃപ്തികരം’; 27 ന് ലീഗ് നേതൃയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: മൂന്നാം സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഈ മാസം 27 ന് പാണക്കാട് ലീഗിന്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്, കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ സ്ഥലത്തില്ല. അദ്ദേഹം നാളെയെ തിരിച്ചെത്തുകയുള്ളൂ. മറ്റന്നാള്‍ പാണക്കാട്ട് നേതൃയോഗം വിളിച്ചിട്ടുണ്ട്. അദ്ദേഹവുമായും മറ്റു നേതാക്കളുമായും…

