ലോക്‌സഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല, പ്രചാരണം തെറ്റ്: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് എന്ന വ്യാജസന്ദേശം സമൂഹമാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും മറ്റ് വഴികളിലൂടെ പ്രഖ്യാപനം നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഏപ്രിൽ 19ന് തെരെഞ്ഞെടുപ്പ്, മെയ് 22ന് വോട്ടെണ്ണൽ എന്നിങ്ങനെയായിരുന്നു വ്യാജപ്രചാരണം. മാർച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാർച്ച് 28ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആണെന്നുമായിരുന്നു സന്ദേശത്തിൽ പ്രചരിച്ചിരുന്നത്. Share on FacebookTweetFollow…

