ലാവലിന്‍ കേസ് വീണ്ടും മാറ്റി; അന്തിമവാദം മെയ്

കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയാറെന്ന് സിബിഐ അറിയിച്ചു. ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ…

Read More

പത്തനംതിട്ട പോക്സോ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല സെക്രട്ടറി ജോയൽ തോമസ്, തോട്ടമൺ സ്വദേശി കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ് എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂണിലായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും. പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി…

Read More

ഫ്രാൻസിസ് ജോർജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത

കോട്ടയം: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുവാൻ സാധ്യത തെളിഞ്ഞു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച 14നു പൂർത്തീകരിച്ച ശേഷം കേരള കോൺഗ്രസ് നേതൃയോഗം ചേരും. തുടർന്നു ഫ്രാൻസിസ് ജോർജിനെ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിലെ (എം) സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ തന്നെയായിരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.രാഷ്ട്രീയ നേതാവായിരുന്ന കെ.എം. ജോർജ്ജിന്റെ പുത്രനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽ നിന്നും പാർലമെന്റ് അംഗമായിട്ടുണ്ട്. വിദേശകാര്യം,…

Read More

കേരളം ഭരിക്കുന്നത്‌ പാപ്പരായ സര്‍ക്കാര്‍ : വി.ഡി.സതീശന്‍

തിരുവനന്തപുരം:കൈവശം ഒരുരൂപപോലും മുടക്കാനില്ലാത്ത പാപ്പരായ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ പറഞ്ഞു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ തിരുവനന്തപുരം ജില്ലാതല സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്ങച്ചത്തിന്‌ ഒരു കുറവുമില്ല. ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരാണ്‌ കേരളം ഭരിക്കുന്നത്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെയും കൊച്ചി മെട്രോയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും പേരിലാണ്‌ സര്‍ക്കാര്‍ വീമ്പ്‌ പറയുന്നത്‌. സംസ്ഥാനത്തിന്റെ കടം അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകമാത്രമാണ്‌ പിണറായി സര്‍ക്കാര്‍ ചെയ്‌ത കാര്യമെന്ന്‌…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

എസ്‌എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും.കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റി.ഇതു 38-ാം തവണയാണു കേസ് കോടതി മുൻപാകെ എത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.കീഴ്ക്കോടതി കേസിൽ നിന്ന് ഒഴിവാക്കാത്ത ഉദ്യോഗസ്ഥരും അപ്പീൽ നൽകിയിട്ടുണ്ട്. Share on FacebookTweetFollow us

Read More

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ; നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പി എയെ സിപിഐയിൽ നിന്നും പുറത്താക്കി

തൃശ്ശൂർ: സി സി മുകുന്ദൻ എം എൽ എ യുടെ പി എ അസ്ഹർ മജീദിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കി. മണ്ഡലം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി. സിപിഐയുടെ ചേർപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സസ്‍പെൻഡ് ചെയ്തിരുന്നു.ഇയാളോട് സി സി മുകുന്ദൻ എംഎൽഎയുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. തുടർ…

Read More

പോക്സോ കേസിൽ 67 കാരന് 106 വർഷം കഠിനതടവും മൂന്നര ലക്ഷം പിഴയും

തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 67കാരന് 106 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും. ഏരുവേശി പൊട്ടം പ്ലാവിലെ ബാബു കുഴിപ്പലത്തിലിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2019 മുതൽ 2021 വരെയുള്ള കാലത്താണ് പീഡനം നടന്നത്. ഒൻപത് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി Share on FacebookTweetFollow us

Read More

ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം;കേസിൽ ശിക്ഷിച്ച ഡോക്ടർ ക്കെതിരെ നടപടിയെടുക്കാതെ അധികൃതർ

മാനന്തവാടി : ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികതിക്രമം നടത്തിയ ഡോക്ടറെ കോടതി ശിക്ഷിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജിഎം.ഒ മുൻ ജില്ലാ പ്രസിഡണ്ടുമായ ഡോക്ടറെ ആണ് കഴിഞ്ഞദിവസം കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ലൈംഗികാധിക്രമ കേസിൽ 20000 രൂപ പിഴക്കും രണ്ടുവർഷം തടവിനും ശിക്ഷ വിധിച്ചത്. കോടതിവിധി വന്നിട്ടും ഡോക്ടറെ സർക്കാർ സർവീസിൽ നിന്ന് മാറ്റി നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കൽപറ്റ എസ് കെ…

Read More

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പർ ക്രമക്കേട്; പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി

ഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിമർശിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി അറിയിച്ചു. ആം ആദ്മി പാർട്ടിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇന്ന് 5 മണിക്കുള്ളിൽ എല്ലാ രേഖകളും കൈമാറണമെന്നും കോടതി പറഞ്ഞു. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു….

Read More

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കോളേജ് യൂണിയനുകൾ ഏറ്റെടുക്കണം : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ

ക്യാമ്പസുകളിലും പൊതു സമൂഹത്തിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ കോളേജ് യൂണിയനുകൾ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന എക്സൈസ് സെപ്യൂട്ടി കമ്മീഷണർ ബി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ഇടയിൽ വ്യാപകമായി പടരുന്ന മയക്കു മരുന്നുകളുടെ ഉപഭോഗം ഇല്ലാതാക്കാനുള്ള പരിപാടികൾ യൂണിയനുകൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ 2023 24 വർഷത്തെ കോളേജ് യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ സുബിൻ. എസ് അധ്യക്ഷനായിരുന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial