പാചക വാതകവുമായി പോയ ടാങ്കർ പഴയങ്ങാടി പാലത്തിന് മുകളിൽ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം
കണ്ണൂർ : പാചകവാതകവുമായി പോയ ടാങ്കർ ലോറി പാലത്തിന് മുകളിലേക്ക് മറിഞ്ഞു. പഴയങ്ങാടി പാലത്തിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ബെംഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക് നിസ്സാര പരുക്കറ്റു. മട്ടന്നൂരിൽ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. അപകടത്തിൽ ലോറി…

